തൃശ്ശൂർ: തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയിലെ പോര് പുറത്തേക്ക്. ബി. ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ് പൊലീസില്‍ പരാതി നൽകി. ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കേശവദാസ് ആണ് കമ്മിഷണർക്കും സൈബർ സെല്ലിലും പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ കുടുംബാംഗങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് കേശവദാസ് പരാതി നൽകിയിരിക്കുന്നത്.
ബി.ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവിന്‍റെ പരാതി - തൃശ്ശൂർ വാർത്തകൾ
ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കേശവദാസാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ കുടുംബാംഗങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ചാണ് പരാതി
![ബി.ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവിന്‍റെ പരാതി HINDU AIKYAVEDHI COMPLAINT AGAINST B GOPALAKRISHAN_ ബി.ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവിന്‍റെ പരാതി തൃശ്ശൂർ വാർത്തകൾ തൃശൂരിലെ തെരഞ്ഞെടുപ്പ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9958711-thumbnail-3x2-gopalakrishnan.jpg)
ബി.ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവിന്‍റെ പരാതി
പരാജയപ്പെട്ടത് പരിശോധിക്കേണ്ടത് ബി.ജെ.പിയാണ്. തന്നെയും കുടുംബാംഗങ്ങളെയും സംഘടനയെയും കുറിച്ച് അപകീർത്തികരമായി പ്രചരിപ്പിക്കുകയാണ്. വീട്ടിൽ നടന്ന പിറന്നാളാഘോഷത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുകയാണ്. സംഘടനാ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് പരാതി നൽകിയതെന്നും കേശവദാസ് പറഞ്ഞു.