കേരളം

kerala

ETV Bharat / state

മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു - സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

നദികളില്‍ വിനോദ സഞ്ചാരത്തിന് നിരോധനം. കടലില്‍ പോകുന്നതിനും നദികളില്‍ മീന്‍ പിടിക്കുന്നതിനും വനത്തില്‍ ട്രക്കിങ്ങിനും നിരോധനം. കണ്‍ട്രോള്‍ റൂ നമ്പര്‍: 8078548538

മഴ മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജൻ
മഴ മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജൻ

By

Published : Aug 1, 2022, 11:50 AM IST

തൃശ്ശൂര്‍/തിരുവനന്തപുരം:ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വനത്തിലെ ട്രക്കിങ്, മീൻപിടിത്തം എന്നിവ പാടില്ല. നദികളിലെ വിനോദ സഞ്ചാരം നിരോധിച്ചു. മലയോര മേഖലയിൽ വൈകുന്നേരം ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സഹായം നൽകുന്നത് സർക്കാർ പരിഗണിക്കുമെന്നും കെ. രാജൻ അറിയിച്ചു. അതേസമയം റവന്യൂ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസിൽ 24മണിക്കൂറം സജ്ജമായ കൺട്രോൾ റൂം പ്രവർത്തിക്കും. സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകും കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം. നമ്പര്‍: 8078548538

Also Read :സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്ര മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ABOUT THE AUTHOR

...view details