കേരളം

kerala

ETV Bharat / state

പള്ളിത്തർക്കം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി - ഓർത്തഡോക്

പള്ളികളിൽ കുമിഞ്ഞു കൂടുന്ന സമ്പത്ത് സർക്കാർ ഏറ്റെടുത്താൽ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ഹൈക്കോടതി പറഞ്ഞു. പാലക്കാട് ജില്ലയിലെ ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശമനം.

പള്ളിത്തർക്കം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By

Published : Mar 11, 2019, 11:42 PM IST

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കങ്ങള്‍ വീണ്ടും ചൂട് പിടിച്ച സാഹചര്യത്തിലാണ് പള്ളിത്തര്‍ക്കങ്ങള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. പള്ളിത്തർക്കങ്ങളുടെ അടിസ്ഥാനം കുമിഞ്ഞ് കൂടുന്ന സമ്പത്താണ്. ഇവ സർക്കാർ ഏറ്റെടുത്താൽ എല്ലാ പ്രശ്നങ്ങളും തീരും. വേണ്ടിവന്നാൽ അത്തരമൊരു ഉത്തരവ് നൽകാൻ മടിക്കില്ലന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

പള്ളികൾ സ്മാരകങ്ങളായി നിലനിൽക്കട്ടെയെന്നും എല്ലാ വിശ്വാസികൾക്കും ആരാധന നടത്താൻ അവസരം ലഭിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി ഓർഡിനൻസ് ഇറക്കാൻ സർക്കാറിന് നിർദ്ദേശം നൽകുന്ന കാര്യം പരിഗണയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.


ABOUT THE AUTHOR

...view details