തൃശൂർ:സ്റ്റീഫൻ ദേവസിയുടെ സംഗീതലഹരിയിൽ പുതുവർഷത്തെ വരവേറ്റ് തൃശൂർ നഗരി. രാത്രികാല വ്യാപാരോൽസവമായ ഹേപ്പി ഡേയ്സ് ആഘോഷത്തിനോടനുബന്ധിച്ചായിരുന്നു തൃശൂരിലെ പുതുവർഷാഘോഷവും നടന്നത്.
സംഗീതവിരുന്നിൽ പുതുവർഷമാഘോഷിച്ച് സാംസ്‌കാരിക നഗരി - ആട്ടം കലാസമിതി
സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡും ആട്ടം കലാസമിതിയും ചേർന്നാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഗീതവിരുന്നൊരുക്കിയത്
![സംഗീതവിരുന്നിൽ പുതുവർഷമാഘോഷിച്ച് സാംസ്‌കാരിക നഗരി പുതുവർഷമാഘോഷിച്ച് സാംസ്‌കാരിക നഗരി സ്റ്റീഫൻ ദേവസി മ്യൂസിക് ബാൻഡ് ആട്ടം കലാസമിതി happy new year celebration in thrissur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5557840-thumbnail-3x2-tcr.jpg)
തൃശൂര്‍ ശക്തൻ നഗറിലായിരുന്നു സ്റ്റീഫൻ ദേവസിയും ഫ്രാങ്കോയും ചേർന്നുള്ള സംഗീത വിരുന്ന്. പരിപാടി മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. രാവുൽസവത്തിന്‍റെ ഭാഗമായി രാത്രിയിലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിത്തിച്ചിരുന്നു. വൈദ്യുത ദീപാലംകൃതമായ നഗരക്കാഴ്‌ചയിൽ പുതുവർഷം ആഘോഷിക്കാൻ നിരവധി പേരാണെത്തിയത്. ശക്തൻ നഗറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡും ആട്ടം കലാസമിതിയുമായി ചേര്‍ന്നുള്ള പ്രത്യേക അവതരണം.
വിശാലമായ ശക്തൻ നഗറിൽ നടന്ന സംഗീതവിരുന്നിലേക്ക് സൗജന്യ പ്രവേശനമായിരുന്നു അനുവദിച്ചത്. വിവിധ ഹോട്ടലുകൾ, ക്ലബ്ബുകൾ, സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവയുടെ നേതൃത്വത്തിലും നഗര-ഗ്രാമങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ആഘോഷം അതിരുവിടരുതെന്ന പൊലീസ് മുന്നറിയിപ്പിലാണ് പരിപാടികൾ നടന്നത്. ആയിരത്തോളം പൊലീസുകാരാണ് പട്രോളിങ്ങിലുണ്ടായിരുന്നത്.