ത്യശൂർ: ഗുരുവായൂർ നഗരസഭയുടെ അമൃത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് നഗരസഭ. 35 ശതമാനം മാത്രം നിർമ്മാണത്തിലെത്തിയ പ്രവർത്തനങ്ങൾ 2020 മാർച്ചിന് മുമ്പ് എങ്ങനെ തീർക്കുമെന്ന് നഗരസഭ പാർലമെന്‍ററി പാർട്ടി നേതാവ് എ .പി. ബാബു. കേന്ദ്ര സർക്കാർ ഗുരുവായൂരിന്‍റെ വികസനം ലക്ഷ്യമാക്കി 203 കോടി രൂപയാണ് ഗുരുവായൂർ നഗരസഭക്ക് അനുവദിച്ചത്.2 വർഷം കൊണ്ട് പണി പൂർത്തിയാക്കണമെന്നാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്..ഈ ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച നഗരസഭ ആദ്യഘട്ടത്തിൽ റോഡുകളിലെ കാന നിർമ്മാണം ആരംഭിച്ചു.
അമൃത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഗുരുവായൂർ നഗരസഭ - സമയബന്ധിതമായി
ഗുരുവായൂരിന്‍റെ വികസനം ലക്ഷ്യമാക്കി 203 കോടി രൂപയാണ് ഗുരുവായൂർ നഗരസഭക്ക് അനുവദിച്ചത്.2 വർഷം കൊണ്ട് പണി പൂർത്തിയാക്കണമെന്നാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
എങ്കിലും നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഇനി എട്ടു മാസം മാത്രമാണ് കാലാവധി ഉള്ളത്. ഇനിയും 65 ശതമാനം നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ട്.ഇതിനു നഗരസഭയുടെ വിഹിതം കണ്ടെത്തുന്നതിനുള്ള നടപടി ഉടൻ കൈകൊള്ളണമെന്ന് എ.പി ബാബു പറഞ്ഞു.
എന്നാൽ നഗരസഭയുടെ വിഹിതം ഇല്ലാത്തതു കൊണ്ട് പദ്ധതി നിലച്ചു പോകില്ലെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.ഗുരുവായൂരിലെ വികസന പദ്ധതികളുടെ പേരിൽ റോഡുകൾ എന്നും വെട്ടിപ്പൊളിച്ച് ഗതാഗതം താറുമാറാക്കുന്നത് സ്ഥിരം കാഴ്ചയാണ്.ഈ അമൃത് പദ്ധതിയെങ്കിലും സമയബന്ധിതമായി പണി പൂർത്തികരിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.