തൃശ്ശൂര്‍:Guruvayur Keshavan ഗുരുവായൂർ കേശവന്‍റെ ഓർമ ദിവസം വിവിധ പൂജ പരിപാടികളോടെ ഗുരുവായൂരിലും പരിസരത്തുമായി നടന്നു. പുന്നത്തൂർ ആനക്കോട്ടയിലെ ഇറമുറക്കാര്‍ക്കൊപ്പം കേശവനുള്ള ഓർമ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും എത്തിയിരുന്നു. തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജക്കും ആനയൂട്ടിനും ശേഷം അനുസ്മരണ ഘോഷയാത്രയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടങ്ങിയത്.
ഗുരുവായൂര്‍ കേശവന്‍റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 11 ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി. ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസെൻ ഗജരാജൻ ഗുരുവായൂര്‍ കേശവന്‍റെ ഛായാചിത്രം വഹിച്ച് മുന്നില്‍ നടന്നു.
ബൽറാം ശ്രീ ഗുരുവായൂരപ്പന്‍റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ച് പിന്നാലെയെത്തി. ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ എന്നിവര്‍ മണികിലുക്കി കൂട്ടം ചേര്‍ന്നു. 11 ഗജവീരന്മാര്‍ ചേര്‍ന്ന് ഗജരാജൻ ഗുരുവായൂര്‍ കേശവന് പ്രണാമമർപ്പിച്ചു.