കേരളം

kerala

ETV Bharat / state

ഗുരുവായൂർ ഫയർസ്റ്റേഷന്‍ അപകടാവസ്ഥയിൽ - അപകടാവസ്ഥയിൽ

ഇടിഞ്ഞു വീഴാറായ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ വാർപ്പ് ഇളകി കമ്പികൾ പുറത്തുവന്നു. ചുമരുകൾ പലയിടത്തും വിണ്ടു കീറിയിട്ടുണ്ട്.

ഗുരുവായൂർ ഫയർഫോഴ്സ് കെട്ടിടം അപകടാവസ്ഥയിൽ

By

Published : Jul 18, 2019, 4:40 AM IST

Updated : Jul 18, 2019, 6:56 AM IST

ഗുരുവായൂർ: ഗുരുവായൂർ ഫയർസ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയിൽ. ഗുരുവായൂർ ദേവസ്വത്തിന്‍റെ കിഴക്കേ നടയിലുള്ള വാടകക്കെട്ടിടത്തിലാണ് ഫയർഫോഴ്സ് സ്റ്റേഷന്‍ പ്രവർത്തിക്കുന്നത്. ഏത് സമയത്തും ഇടിഞ്ഞു വീഴാമെന്ന നിലയിലാണ് കെട്ടിടം. കെട്ടിടത്തിന്‍റെ വാർപ്പ് ഇളകി കമ്പികൾ പുറത്തുവന്ന് തുടങ്ങി. ചുമരുകൾ പലയിടത്തും വിണ്ടു കീറിയിട്ടുണ്ട്. ദേവസ്വവും നഗരസഭയും ഫയർഫോഴ്സിനെ കൈയൊഴിഞ്ഞ മട്ടാണ്. ഒരിക്കൽ കെട്ടിടത്തിന്‍റെ മേൽ ഭാഗം ഇടിഞ്ഞ് വീണ് ഉദ്യോഗസ്ഥന് പരിക്ക് പറ്റിയിരുന്നു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഫയർഫോഴ്സുകാരുടെ ജീവൻ ആര് രക്ഷിക്കുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. പുതിയ കെട്ടിടം പണിതില്ലെങ്കിലും അറ്റകുറ്റപ്പണിയെങ്കിലും നടത്തി ജീവനക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ഗുരുവായൂർ ഫയർസ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയിൽ
Last Updated : Jul 18, 2019, 6:56 AM IST

ABOUT THE AUTHOR

...view details