തൃശൂര്‍:ഉണ്ണിക്കണ്ണന് തിരുമുൽകാഴ്ച്ച ഒരുക്കി ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്‌ചക്കുല സമർപ്പണം. രാവിലെ ഏഴ് മണിക്ക് ശീവേലിക്ക് ശേഷം കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തിയുടെ ചുമതലയുള്ള ഓതിക്കൻ പഴയം സതീശൻ നമ്പൂതിരി ആദ്യ കുല സമർപ്പിച്ചു. കൊവിഡ് നിയന്ത്രണളോടെ ഭക്തര്‍ക്കായി ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ഗോപുരനടയില്‍ കാഴ്‌ചകുല സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ഉണ്ണിക്കണ്ണന് ഉത്രാട കാഴ്‌ചക്കുലയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രം - guruvayoor temple
ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ഗോപുരനടയില്‍ കാഴ്‌ചക്കുല സമര്‍പ്പിക്കാന്‍ ഭക്തര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു
ഉണ്ണിക്കണന് ഉത്രാട കാഴ്‌ചകുല ഒരുക്കി ഗുരുവായൂര്‍ ക്ഷേത്രം
കണ്ണന് കാഴ്‌ചക്കുലയുമായി പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ട നിരയുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ഗുരുവായൂര്‍ എ.സി.പി ഭാസ്‌ക്കറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തേയും പ്രദേശത്ത് വിന്ന്യസിച്ചിരുന്നു. കാഴ്‌ചക്കുലയായി ലഭിക്കുന്ന കുലകളില്‍ ഒരു ഭാഗം ദേവസ്വത്തിന്‍റെ ആനകള്‍ക്ക് നല്‍കും. ബാക്കിയുള്ളവ പടിഞ്ഞാറെ നടയില്‍ വച്ച് കുറഞ്ഞ വിലയ്‌ക്ക് ഭക്തര്‍ക്ക് നല്‍കും.