തൃശൂർ: ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങൾക്ക് തുടക്കമായി. കോടതിയുടെ പേര് ചേര്‍ത്ത് നടത്തിവന്നിരുന്ന വിളക്കാഘോഷം ഇന്ന് വെെകിട്ട് ആറിന് നടക്കും. അതേസമയം വിളക്കിന് ഒപ്പം കോടതി എന്ന് ചേര്‍ത്ത് ഉപയോഗിക്കരുതെന്ന് വിലക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കം: കോടതിവിളക്ക് ഇന്ന് വൈകിട്ട് ആറിന്
ജുഡിഷ്യൽ ഓഫിസർമാർ വിളക്കില്‍ പങ്കാളികളാകുന്നതിനെ കോടതി വിലക്കിയിരുന്നു.
ജുഡിഷ്യൽ ഓഫീസർമാർ ഈ വിളക്കില്‍ പങ്കാളികളാകുന്നതിനേയും കോടതി വിലക്കിയിരുന്നു. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തിന്‍റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ലെന്നാണ് തൃശൂർ ജില്ല ജഡ്‌ജിക്ക് ഹൈക്കോടതി അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലോ, പങ്കെടുക്കുന്നതിലോ എതിർപ്പില്ലെന്നും ഹെെക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നൂറു വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആരംഭിച്ച ചടങ്ങാണ് വിളക്ക് ആഘോഷം.