തൃശൂര്‍: ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്‍റെ സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി, നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ. രോഗികളുമായി പോകുന്ന ആംബുലൻസ് പോലും ഗേറ്റിൽ കുടുങ്ങുന്നത് നിത്യസംഭവമാകുന്നു. ട്രെയിൻ എഞ്ചിൻ മാറ്റി ഘടിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമ്പോൾ ദിവസവും 35 പ്രാവശ്യമെങ്കിലും റെയിൽവേ ഗേറ്റ് അടച്ചിടുന്നുണ്ട്.
ഗുരുവായൂര്‍ റെയിൽവേ മേൽപാലം: നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍
ഒക്‌ടോബറിന് മുമ്പ് സ്ഥലം ഏറ്റെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല
ഗുരുവായൂര്‍ റെയിൽവേ മേൽപാലം: നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍
ഗേറ്റ് അടച്ചാൽ വാഹനങ്ങളുടെ നീണ്ട നിര യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. നാട്ടുകാരുടെ ആവശ്യപ്രകാരം സർക്കാർ മേൽപാലം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലമേറ്റെടുക്കാൻ മൂന്ന് കുടുംബങ്ങളുടെ സമ്മതം കൂടി ആവശ്യമാണ്. ഒക്‌ടോബറിന് മുമ്പ് സ്ഥലം ഏറ്റെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. മൂന്ന് ഭൂവുടമകളുടെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ ടെന്‍റർ നടപടി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
Last Updated : Jul 28, 2019, 11:33 PM IST