തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയുടെ സഹായികളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്‌ണന്‍ നമ്പൂതിരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗുരുവായൂർ മേൽശാന്തി പുറപ്പെടാശാന്തിയായതിനാൽ ക്ഷേത്രം ഊട്ടുപ്പുരയിലെ മേൽശാന്തി മുറിയിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുക. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മേൽശാന്തി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഏഴ് ദിവസം മേൽശാന്തി നാലമ്പലത്തിൽ പ്രവേശിക്കില്ല.
ഗുരുവായൂർ മേൽശാന്തി കൊവിഡ് നിരീക്ഷണത്തിൽ - thrissur covid rate
ക്ഷേത്രത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തടര്‍ന്നാണ് മേല്‍ശാന്തി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മേൽശാന്തിയുടെ അഭാവത്തിൽ ആചാരപ്രകാരം ഓതിക്കന്മാരാണ് ചുമതലകൾ നിർവഹിക്കുക. നാല് ദിവസം മുൻപ് ക്ഷേത്രത്തിന് പുറത്തുപോയ സഹായിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മറ്റൊരു സഹായിയായിരുന്ന മേൽശാന്തിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ ആറ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ച മുതൽ ഭക്തർക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചിരുന്നു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്തർ കൂടിനിൽക്കാതിരിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും ദേവസ്വം നിർദേശം നൽകിയിട്ടുണ്ട്.