മൂർത്തിയേടം കൃഷ്‌ണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി - GURUVAYOOR
ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി മൂർത്തിയേടം കൃഷ്‌ണൻ നമ്പൂതിരി ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സേവനമനുഷ്‌ഠിക്കും. തെരഞ്ഞെടുത്ത 45 പേരിൽ നിന്ന് മൂർത്തിയേടം കൃഷ്‌ണൻ നമ്പൂതിരിയെ നറുക്കിട്ടെടുക്കുകയായിരുന്നു.
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയെ തെരഞ്ഞെടുത്തു
തൃശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി മൂർത്തിയേടം കൃഷ്‌ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് മൂർത്തിയേടം കൃഷ്‌ണൻ നമ്പൂതിരി. ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് നിയമനം. 48 അപേക്ഷകളാണ് ദേവസ്വം ബോർഡിന് ലഭിച്ചത്. 46 പേർ അഭിമുഖത്തിൽ പങ്കെടുത്തു. ഇതിൽ തെരഞ്ഞെടുത്ത 45 പേരിൽ നിന്ന് മൂർത്തിയേടം കൃഷ്‌ണൻ നമ്പൂതിരിയെ നറുക്കിട്ടെടുക്കുകയായിരുന്നു. ക്ഷേത്രം മേൽശാന്തിയുടെ ചുമതലയുള്ള ഓതിക്കൻമാരിൽ ഒരാളായ പഴയം നന്ദകുമാർ ആണ് നറുക്കെടുത്തത്.