തൃശൂര്‍:ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയില്‍ മൂവായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഗീതോത്സവം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് ഏഴ് മുതൽ എട്ട് വരെ പ്രഗൽഭർ പങ്കെടുക്കുന്ന സംഗീത കച്ചേരികളും നടക്കും. ഈ വര്‍ഷത്തെ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം സംഗീതോത്സവ വേദിയില്‍ വെച്ച് സമ്മാനിക്കും.
ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം - ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം
മേൽപ്പത്തൂർ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ മൂവായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും.
ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം
ഡിസംബർ 8നാണ് ഗുരുവായൂർ ഏകാദശി. വിളക്ക് ആഘോഷങ്ങൾ നവംബർ 8 മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇത്തവണ ദ്വാദശിയായതിനാല്‍ ഡിസംബർ ഏഴിന് പുലർച്ച മൂന്നിന് തുറക്കുന്ന ക്ഷേത്രനട തുടർച്ചയായ 54 മണിക്കൂർ തുറന്നിരിക്കും. ശബരിമല സീസണിലും ഏകാദശി ദിനങ്ങളിലുമെത്തുന്ന ഭക്തരെ പ്രഭാത ഭക്ഷണം ഒരുക്കിയാണ് ദേവസ്വം വരവേല്‍ക്കുന്നത്.
Last Updated : Nov 23, 2019, 7:23 AM IST