കേരളം

kerala

ETV Bharat / state

ഗുരുവായൂർ ആനയോട്ടം ഇന്ന് - guruvayoor anayottam

ആനയോട്ടം സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വ്യക്തമാക്കി.

ഗുരുവായൂർ  ഗുരുവായൂർ ആനയോട്ടം  ഗുരുവായൂർ ക്ഷേത്രം  guruvayoor  guruvayoor temple  guruvayoor anayottam  anayottam today
ഗുരുവായൂർ ആനയോട്ടം ഇന്ന്

By

Published : Mar 6, 2020, 12:14 PM IST

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയോട്ടം ഇന്ന്. ആനക്കോട്ടയിലെ 24 ആനകളാണ് ഓട്ടത്തിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുക. ഗുരുവായൂർ ക്ഷേത്രാത്സവത്തിനു തുടക്കം കുറിച്ചുള്ള ആദ്യ ചടങ്ങാണ് ആനയോട്ടം. നറുക്കിട്ടെടുത്ത ആനകളായ ചെന്താമരാക്ഷൻ, കണ്ണൻ, നന്ദൻ, ഗോപീ കണ്ണൻ, നന്ദിനി എന്നിവരാണ് മുൻനിരയിൽ ഓടുന്നത്.

മഞ്ചുളാൽ പരിസരത്ത് നിന്നും ക്ഷേത്രത്തിനകത്ത് ഓടി കയറി കൊടിമരം തൊടുന്ന ആനയാണ് വിജയിയാവുക. പട്ടികയിലുള്ള ഗോപീ കണ്ണൻ ഏഴ്‌ വട്ടവും കണ്ണൻ ഒമ്പത് വട്ടവും ഓട്ടത്തിൽ വിജയികളായിട്ടുണ്ട്. മത്സരത്തിന് മുമ്പായി ഓട്ടത്തിൽ പങ്കെടുക്കാനുള്ള ആനകളെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തും. പാരമ്പര്യ അവകാശികൾ നൽകുന്ന കുടമണികളുമായി ക്ഷേത്രത്തിൽ നിന്നും ഓടിയെത്തുന്ന പാപ്പാന്മാർ മണികൾ ആനകളെ അണിയിക്കും. മാരാർ ശംഖ് വിളിച്ചാൽ ആനയോട്ടം ആരംഭിക്കും. ഒന്നാമത്തെത്തുന്ന ആന ക്ഷേത്രത്തിൽ പ്രവേശിച്ച് ഏഴുവട്ടം പ്രദക്ഷിണം പൂർത്തിയാക്കും. ആനയോട്ടം സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വ്യക്തമാക്കി. തുടർന്ന് വൈകുന്നേരം ക്ഷേത്രോത്സവത്തിന് കൊടിയേറും. പ്രസാദ ഊട്ടിനായി മൂന്ന് പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ പന്തലിൽ 1200 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും വിധമാണ് സജ്ജീകരണങ്ങൾ. 10 ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവം മാർച്ച് 15ന് ആറാട്ടോടെയാണ് സമാപിക്കുക.

ABOUT THE AUTHOR

...view details