തൃശൂർ: വടക്കുംനാഥന്‍റെ മുന്നില്‍ ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപ്പാട്ടിന്‍റെ താളത്തില്‍ നർത്തകിമാർ ചുവടുകൾവെച്ചപ്പോൾ അത് ഗിന്നസ് റെക്കോഡായി. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ' ഏകാത്മകം ' എന്ന പേരില്‍ എസ്.എൻ.ഡി.പി യോഗം മോഹിനിയാട്ടം നൃത്താവിഷ്കാരം സംഘടിപ്പിച്ചത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ എസ്.എൻ.ഡി.പി യോഗത്തിന്‍റെ 95 യൂണിറ്റുകളില്‍ നിന്നായി 4706 നർത്തകിമാരാണ് മെഗാ മോഹിനിയാട്ടത്തില്‍ പങ്കാളികളായത്. മണികണ്ഠനാൽ മുതൽ തെക്കേഗോപുരനട വരെ നർത്തകിമാർ അണിനിരന്നപ്പോൾ മറ്റൊരു ഗിന്നസ് റെക്കോഡിന് കൂടി തൃശൂർ വേദിയായി.
മോഹവിരുന്നായി ' ഏകാത്മകം'; ഗിന്നസ് റെക്കോഡായി മോഹിനിയാട്ടം
4706 നർത്തകിമാരാണ് മെഗാ മോഹിനിയാട്ടത്തില്‍ പങ്കാളികളായത്. മണികണ്ഠനാൽ മുതൽ തെക്കേഗോപുരനട വരെ നർത്തകിമാർ അണിനിരന്നപ്പോൾ മറ്റൊരു ഗിന്നസ് റെക്കോഡിന് കൂടി തൃശൂർ വേദിയായി. നേരത്തെ 1297 മോഹിനിയാട്ടം നർത്തകിമാർ ചേർന്നു നേടിയ റെക്കോഡാണ് തൃശൂരിൽ മാറ്റിയെഴുത്തപ്പെട്ടത്.
തൃശൂരിൽ നിന്നും വീണ്ടുമൊരു ഗിന്നസ് റെക്കോര്‍ഡ്
നേരത്തെ 1297 മോഹിനിയാട്ടം നർത്തകിമാർ ചേർന്നു നേടിയ റെക്കോഡാണ് തൃശൂരിൽ മാറ്റിയെഴുത്തപ്പെട്ടത്. സംഗീതസംവിധായകൻ അജിത് എടപ്പള്ളി സംവിധാനവും പിന്നണിഗായകൻ മധു ബാലകൃഷ്ണൻ ശബ്ദവും നൽകിയ കുണ്ഡലിനിപ്പാട്ടിന് നർത്തകിയും ഗിന്നസ് വേൾഡ് വിജയിയുമായ ഡോ.ധനുഷാ സന്യാലാണ് കൊറിയോഗ്രഫി ചെയ്തത്. ഗിന്നസ് പ്രതിനിധി ഗ്ലൻ ആൻഡ്രു പോളാർഡിനോ നൃത്താവിഷ്കാരം വീക്ഷിക്കാൻ എത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിപാടി ഉദ്ഘാടനം ചെയ്തു.
Last Updated : Jan 19, 2020, 12:55 PM IST