കേരളം

kerala

ETV Bharat / state

വ്യാജമദ്യം നിര്‍മിച്ച രണ്ടുപേർ അറസ്റ്റിൽ; 11 ലിറ്റര്‍ ചാരായം പിടികൂടി - പാചകവാതക സിലിണ്ടർ

11 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വീടിനകത്താണ് പാചകവാതക സിലിണ്ടർ ഉപയോഗിച്ച് ഇരുവരും വാറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു

വ്യാജവാറ്റ്  വരന്തരപ്പിള്ളി  അറസ്റ്റ്  അറസ്റ്റിലായത്  പാചകവാതക സിലിണ്ടർ  MANNAMPETTA
വ്യാജവാറ്റ് നടത്തിയ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ

By

Published : May 2, 2020, 6:33 PM IST

തൃശൂർ:മണ്ണംപേട്ട പൂക്കോട് വീട്ടിൽ വ്യാജവാറ്റ് നടത്തിയ ബന്ധുക്കളായ രണ്ടുപേരെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട് പള്ളത്തുമുറി ജിതിൻ(25), ശ്രീജിത്ത്(35) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 11 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ജിതിൻ്റെ വീടിനകത്താണ് പാചകവാതക സിലിണ്ടർ ഉപയോഗിച്ച് ഇരുവരും വാറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്.ജയകൃഷ്ണൻ, എസ്ഐ ഐ.സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വ്യാജവാറ്റ് നടത്തിയ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details