കേരളം

kerala

ETV Bharat / state

Gold Crown Will Be Offered To Guruvayurappan അഷ്‌ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിക്കും - തൂക്കം

gold crown will be offered to Guruvayurappan on Ashtamirohini day: മുത്തുകളും കല്ലുകളും ഇല്ലാതെ സ്വർണംകൊണ്ട് മാത്രം നിർമിച്ച 38 പവൻ തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടമാണ് അഷ്‌ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് സമർപ്പിക്കുന്നത്

Golden crown for Guruvayoorappan  Ashtamirohini day  Guruvayurappan  സ്വർണം  പൊന്നിൻ കിരീടം  gold crown will be offered to Guruvayurappan  Guruvayur Temple  gold crown  38 പവൻ  തൂക്കം  ഗുരുവായൂരപ്പന് പൊന്നിൻ കിരീടം
Golden crown for Guruvayoorappan

By ETV Bharat Kerala Team

Published : Sep 4, 2023, 8:37 PM IST

തൃശൂര്‍:അഷ്‌ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിക്കും (Golden crown for Guruvayoorappan). പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ്. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വർണം കൊണ്ട് മാത്രം നിർമിച്ച കിരീടത്തിന് 38 പവൻ തൂക്കം വരും.

ചൊവ്വാഴ്‌ച വൈകിട്ട് കിരീടം ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur Temple) എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്‌ടമിരോഹിണി ദിനമായ ബുധനാഴ്‌ച നിർമാല്യം ചടങ്ങിനുശേഷമാകും കിരീടം ചാർത്തുക.

അടുത്തിടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ഭാര്യ ദുർഗ്ഗ സ്വർണ കിരീടം സമർപ്പിച്ചത്. പതിനാല് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വർണ കിരീടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്.

32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമർപ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്.

ALSO READ:ഗുരുവായൂരപ്പന് 32 പവന്‍റെ സ്വര്‍ണ കിരീടം; വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാര്യ

വിശ്വാസികള്‍ ഏറെയുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍. ആഗ്രഹ സാഫല്യങ്ങള്‍ക്കും മറ്റുമായി ധാരാളം നേര്‍ച്ചകളും വഴിപാടുകളും നടത്തപ്പെടാറുണ്ട്. ഇതു കൂടാതെ ഗുരുവായൂർ ക്ഷേത്രത്തില്‍ കാണിക്കയായി അരക്കോടിയിൽ അധികം വില വരുന്ന സ്വർണ കിണ്ടിയും ലഭിച്ചിരുന്നു. മുക്കാൽ കിലോയിൽ അധികം തൂക്കമുള്ള സ്വർണ കിണ്ടിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിട്ടുള്ളത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരി എന്ന ഭക്തയുടെ പേരിലാണ് കാണിക്ക സമർപ്പണം. 770 ഗ്രാം സ്വർണ കിണ്ടിക്ക് എകദേശം 53 ലക്ഷം രൂപ വില വരും.

വാഹന നിർമാതാക്കളായ മഹീന്ദ്ര അവരുടെ പ്രീമിയം വാഹനം ഗുരുവായൂർ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരുന്നു. മഹീന്ദ്രയുടെ എസ് യു വി വിഭാ​ഗത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന എക്‌സ് യു വി 700 എ എക്‌സ് 7 ഓട്ടോമാറ്റിക് വാഹനമാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരുന്നത്.

നേരത്തെ 2021 ഡിസംബറിൽ മഹീന്ദ്ര തങ്ങളുടെ ഥാറും ​ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്നു. തുടർന്ന് ഈ വാഹനം ലേലത്തില്‍ വച്ചു. ഇത് പിന്നീട് പല വിവാദങ്ങൾക്കും കാരണമായിരുന്നു. വീണ്ടും ലേലത്തില്‍ വച്ച വാഹനം 43 ലക്ഷം രൂപയ്‌ക്കാണ് വിറ്റ് പോയത്. അടിസ്ഥാന വിലയുടെ മൂന്ന് ഇരട്ടി നല്‍കിയാണ് ഈ വാഹനം ലേലത്തില്‍ കൊണ്ടുപോയത്.

ALSO READ:ഗുരുവായൂരപ്പന് കാണിക്കയായി അരക്കോടിയിലധികം രൂപയുടെ സ്വർണക്കിണ്ടി

ABOUT THE AUTHOR

...view details