കേരളം

kerala

ETV Bharat / state

Gold Crown Guruvayoor Temple ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം - 45 പവൻ സ്വർണ കിരീടം

പ്രഭാവലയം ഉള്ള ചുവന്ന കല്ല് പതിച്ച കിരീടം ശ്രീ ഗുരുവായൂരപ്പനും നീല കല്ല് ശോഭയേകിയ കിരീടം ശ്രീ അയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങിയത്.

gold crown Guruvayoor temple
gold crown Guruvayoor temple

By ETV Bharat Kerala Team

Published : Oct 26, 2023, 9:17 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭക്തൻ രണ്ട് സ്വർണക്കിരീടങ്ങൾ സമർപ്പിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്കിനാണ് രണ്ട് പൊന്നിൻ കിരീടങ്ങൾ വഴിപാടായി നൽകിയത്. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്.

പ്രഭാവലയം ഉള്ള ചുവന്ന കല്ല് പതിച്ച കിരീടം ശ്രീ ഗുരുവായൂരപ്പന്

പ്രഭാവലയം ഉള്ള ചുവന്ന കല്ല് പതിച്ച കിരീടം ശ്രീ ഗുരുവായൂരപ്പനും നീല കല്ല് ശോഭയേകിയ കിരീടം ശ്രീ അയ്യപ്പനും ചാർത്തി.

നീല കല്ല് ശോഭയേകിയ കിരീടം ശ്രീ അയ്യപ്പന്

ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവനുണ്ടാകും.

ABOUT THE AUTHOR

...view details