തൃശൂർ:മലക്കപ്പാറയിൽ യുവാവ് കൊന്ന് തള്ളിയ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചു. കലൂർ സ്വദേശിയായ പതിനേഴുകാരിയുടെ മൃതദേഹം വാൽപ്പാറയ്ക്ക് സമീപം അട്ടകെട്ടിയിൽ നിന്നാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. പ്രതി സഫർഷയെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യമെന്നാണ് പൊലീസ് പറയുന്നത്.
കൊന്ന് കാട്ടിൽ തള്ളിയ യുവതിയുടെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി - യുവതിയെ കൊന്ന് കാട്ടിൽ തള്ളി
കലൂർ സ്വദേശിയായ പെൺകുട്ടിയെ സുഹൃത്ത് സഫർഷ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലക്കപ്പാറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സഫർഷ മൃതദേഹം മലക്കപ്പാറയിൽ ഉപേക്ഷിച്ചിക്കുകയായിരുന്നു. പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി പോയ കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
മലക്കപ്പാറയെത്തിപ്പോൾ രണ്ട് പേർ കാറിലുണ്ടായിരുന്നുവെന്നും പൊലീസിന് അറിയാൻ കഴിഞ്ഞു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ യുവതിയുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയുടെ കൊലപ്പെടുത്തിയെന്ന് സഫർഷ വെളിപ്പെടുത്തിയത്. മലക്കപ്പാറയിലെ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. കൊല്ലപ്പെട്ട പെൺകുട്ടി പ്ലസ്‌ടു വിദ്യാർഥിനിയാണ്.