തൃശൂർ: വിശാഖപട്ടണത്ത് നിന്നും മീൻവണ്ടിയിൽ 140 കിലോ കഞ്ചാവ് കടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ. ശക്തികുളങ്ങര സ്വദേശി അരുൺ കുമാറിനെയാണ്(33) ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ചാലക്കുടിയിൽ വച്ച് പിടികൂടിയത്. ഫ്രീസർ സംവിധാനമുള്ള മീൻ ലോറിയിൽ ബോക്‌സുകൾക്കിടയിൽ പ്ലാസ്റ്റിക് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിക്കും.
ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; കൊല്ലം സ്വദേശി അറസ്റ്റിൽ - കഞ്ചാവ് വേട്ട
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ച 140 കിലോ കഞ്ചാവാണ് പിടികൂടിയത്

കൊല്ലം
കൊവിഡ് കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് വലിയ തോതിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയക്കായി കൊണ്ടുവന്നതെന്നാണ് സൂചന.
ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; കൊല്ലം സ്വദേശി അറസ്റ്റിൽ