കേരളം

kerala

ETV Bharat / state

തണ്ണിമത്തൻ ലോറിയില്‍ കഞ്ചാവ് കടത്താൻ ശ്രമം; രണ്ട് പേർ പിടിയില്‍ - ganja in watermelon vehicle

തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോൻ എന്നിവരാണ് ഷാഡോ പൊലീസിന്‍റെ പിടിയിലായത്.

തണ്ണിമത്തൻ ലോറിയില്‍ കഞ്ചാവ്  ആന്ധ്രയില്‍ നിന്നും കഞ്ചാവ്  കഞ്ചാവ് അറസ്റ്റ് തൃശൂർ  ganja cases trissur  ganja in watermelon vehicle  ganja andhrapradesh
തണ്ണിമത്തൻ ലോറിയില്‍ കഞ്ചാവ് കടത്താൻ ശ്രമം; രണ്ട് പേർ പിടിയില്‍

By

Published : May 11, 2020, 8:50 AM IST

തൃശൂർ: തണ്ണിമത്തൻ ലോറിയില്‍ 20 ലക്ഷം രൂപയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ പൊലീസ് പിടിയില്‍. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോൻ എന്നിവരാണ് ഷാഡോ പൊലീസിന്‍റെ പിടിയിലായത്.

തണ്ണിമത്തൻ ലോറിയില്‍ കഞ്ചാവ് കടത്താൻ ശ്രമം; രണ്ട് പേർ പിടിയില്‍

ആന്ധ്രയില്‍ നിന്നും തണ്ണിമത്തൻ ലോറിയില്‍ കഞ്ചാവ് കടത്തുകയായിരുന്നു. ആന്ധ്രയില്‍ നിന്നും വണ്ടിയില്‍ കഞ്ചാവ് കയറ്റി തമിഴ്‌നാട് എത്തിച്ച ശേഷം അവിടെ നിന്ന് തണ്ണിമത്തൻ കയറ്റിയാണ് തൃശൂരിലെത്തിയത്. വിപണിയില്‍ 20 ലക്ഷം വിലമതിക്കുന്ന 20 കിലോ കഞ്ചാവാണ് പിടികൂടിയത്.

മറ്റൊരു കേസില്‍ ജയിലിലായിരുന്നു ഷാഹിദ് കൊവിഡ് സമയത്ത് പരോളില്‍ പുറത്തിറങ്ങിയതാണ്. സിറ്റി പൊലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യ വിവത്തിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ എസിപി വി.കെ രാജു, സി ബ്രാഞ്ച് എസിപി ശ്രീനിവാസൻ, ഈസ്റ്റ് സിഐ ലാൽ കുമാർ.പി, എസ്ഐ വിമോദ്.പി എം, വിപിൻ ജോസഫ് കെ.ടി, ഷാഡോ പൊലീസ് എസ്.ഐ ഗ്ലാഡ്സൺ, സുബ്രത കുമാർ എൻ.ജി, റാഫി പി.എം, രാജൻ എം, എ.എസ് ഐ.ഗോപാലകൃഷ്ണൻ, സീനിയർ രാഗേഷ് പി, സിപിഒമാരായ പഴനി സ്വാമി, ജീവൻ, ലിജേഷ് എംഎസ്, വിപിൻദാസ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details