സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം: ബസ് കെട്ടി വലിച്ചു പ്രതിഷേധം - congress block committee
ലോക്ക് ഡൗണും ഇന്ധന വില വർധനവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
തൃശൂർ: ലോക്ക് ഡൗണും ഇന്ധന വില വർധനവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൃശൂരിൽ ബസ് കെട്ടി വലിച്ചു പ്രതിഷേധം. കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വകാര്യ ബസുകൾ വലിച്ചുകൊണ്ട് മാർച്ചും ധർണയും നടത്തിയത്. ഡീസൽ വില വർധനവ് പിൻവലിക്കുക, സ്വകാര്യ ബസ് ഉടമകൾക്ക് ഡീസൽ സെയിൽടാക്‌സ് ഒഴിവാക്കുക, വാഹനനികുതി ഒഴിവാക്കുക, പൊതുഗതാഗതം നിലനിർത്തുന്നതിന് ആവശ്യമായ ഗതാഗത നയം ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. എംപി വിൻസെന്‍റ് മാർച്ച് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്തിൽ നിന്ന് ആരംഭിച്ച മാർച്ച് പീച്ചി റോഡ് ജംഗ്ഷനിൽ സമാപിച്ചു. കെപിസിസി അംഗം ശ്രീമതി ലീലാമ്മ തോമസ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.