പാലക്കാട് :മാനസിക വെല്ലുവിളി നേരിടുന്ന യുവതി നാലു വയസുകാരനെ കൊലപ്പെടുത്തി(Boy Murder Case). പാലക്കാട് വണ്ണാമലയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്.
നാലുവയസുകാരനെ ബന്ധുവായ യുവതി കൊലപ്പെടുത്തി; ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ - പൊലീസ് അന്വേഷണം തുടങ്ങി
Boy Murder Case: വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു അരും കൊല നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു
Boy Murder Case
Published : Dec 12, 2023, 11:26 AM IST
|Updated : Dec 12, 2023, 11:51 AM IST
കുട്ടിയുടെ മരണം ഉറപ്പാക്കിയ യുവതി കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ശ്രമിച്ചു. ഇവരെ പിന്നീട് ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൊലപാതകം. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Last Updated : Dec 12, 2023, 11:51 AM IST