തൃശ്ശൂര്‍ :തോക്കുമായി സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പൂര്‍വ്വ വിദ്യാര്‍ഥി കസ്റ്റഡിയില്‍. മുളയം സ്വദേശി ജഗനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ നഗരത്തിലെ വിവേകോദയം സ്കൂളിൽ അതിക്രമിച്ച് കയറിയാണ് പൂർവ്വ വിദ്യാർഥി ജഗന്‍ തോക്ക് ചൂണ്ടി ഭീതി പരത്തിയത്.
ഇന്ന് (നവംബര്‍ 21) രാവിലെ പത്തരയോടെയാണ് സംഭവം. സ്കൂളിലേക്ക് എത്തിയ ജഗന്‍ ആദ്യം ഓഫീസ് റൂമിലേക്കും പിന്നീട് ക്ലാസ് മുറിയിലേക്കും അതിക്രമിച്ച് കയറിയാണ് തോക്ക് ചൂണ്ടി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.