തൃശ്ശൂർ:ഓണത്തിനെ വരവേൽക്കാൻ നാടെങ്ങും പൂവിപണി സജീവമായി. രണ്ടുവർഷമായി മഴയും പ്രളയവും ബാധിച്ചതിനാൽ സംസ്ഥാനത്ത് പൂ കൃഷി കുറഞ്ഞു. ഓണത്തിന് മലയാളിയുടെ പൂക്കളം അലങ്കരിക്കുവാൻ ഇത്തവണയും പൂക്കളെത്തുന്നത് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ്.
അത്തം പിറന്നതോടെ തൃശൂരില്‍ പൂവിപണി സജീവം - onam
270 മുതൽ 300 രൂപ വരെ വിലവരുന്ന ജമന്തിയും റോസുമാണ് ഇത്തവണ വിലയിൽ മുന്നിലുള്ളത്
![അത്തം പിറന്നതോടെ തൃശൂരില്‍ പൂവിപണി സജീവം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4334049-thumbnail-3x2-onappoo.jpg)
അരളിയും, ചെണ്ടുമല്ലിയും വാടാമല്ലിയും ജമന്തിയും റോസുമൊക്കെയായി പല നിറത്തിൽ പൂക്കൾ വിപണിയിൽ നിറഞ്ഞുനിൽക്കുകയാണ്. 270 മുതൽ 300 രൂപ വരെ വിലവരുന്ന ജമന്തിയും റോസുമാണ് ഇത്തവണ വിലയിൽ മുന്നിലുള്ളത്. വെള്ള ജമന്തിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കോഴിവാലൻ 250 രൂപ, അരളി 240 രൂപ,വാടാമല്ലി 100 രൂപ, ചെണ്ടുമല്ലി 80 രൂപ എന്നിങ്ങനെയാണ് പൂക്കളുടെ വിപണി വില. 50 രൂപയ്‌ക്ക് പലതരം പൂക്കളടങ്ങിയ കിറ്റുകളും വിപണിയിൽ ലഭ്യമാണ്. പ്രളയം മൂലം കച്ചവടം കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ പ്രതീക്ഷയുള്ളതായി വ്യാപാരികൾ പറഞ്ഞു.
ഇതര സംസ്ഥാന പൂക്കളായതിനാൽ വിപണിയിൽ വില കുത്തനെ ഉയരുന്നതിന് കാരണമായി. കഴിഞ്ഞ ഓണക്കാലത്ത് പ്രളയത്തിന്‍റെ ആഘാതത്തിൽ ഓണത്തിന് കച്ചവടം കുറവായിരുന്നു. മികച്ച വില ലഭിച്ചാൽ കഴിഞ്ഞ വർഷം നഷ്‌ടമായ കച്ചവടം ഇത്തവണ ഒരുപരിധിവരെ തിരികെപിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂ കച്ചവടക്കാർ.