കേരളം

kerala

ETV Bharat / state

ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു - thrissur

ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. മീൻ കച്ചവടക്കാരൻ ആണ് മരിച്ച യൂസഫ്. ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം

Cheruthuruthi Lory accident  fishmonger killed in a lory accident  fishmonger killed in a lory accident Cheruthuruthi  ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു  ചെറുതുരുത്തി ലോറി അപകടം  ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ്  ചെറുതുരുത്തി പൊലീസ്
ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

By

Published : Nov 30, 2022, 12:50 PM IST

തൃശൂർ: ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. മീൻ കച്ചവടക്കാരൻ ആണ് മരിച്ച യൂസഫ്. ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.

കടയ്ക്ക് സമീപം നിന്നിരുന്ന യൂസഫിനെ ലോറി ഇടിക്കുകയായിരുന്നു. മുക്കത്ത് നിന്നും റബ്ബര്‍ പാല്‍ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേക്ക് പോകുകയായിരുന്ന ലോറി ആണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ABOUT THE AUTHOR

...view details