തൃശൂര്‍:കൊടുങ്ങല്ലൂരിൽ ഫ്രൂട്സ് ഗോഡൗണിൽ തീ പിടിത്തം. ജീപ്പും മൂന്ന് ബൈക്കുകളും കത്തിനശിച്ചു. മോഡേൺ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന പി.എം.എസ് ഫ്രൂട്സ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിനി ബാധയിൽ ബൊലേറോ ജീപ്പും, മൂന്ന് മോട്ടോർ ബൈക്കുകളും കത്തിനശിച്ചു.
കൊടുങ്ങല്ലൂരിൽ ഫ്രൂട്സ് ഗോഡൗണിൽ തീ പിടിത്തം - ഫ്രൂട്ട്സ് ഗോഡൗണിൽ തീ പിടിത്തം
മോഡേൺ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന പി.എം.എസ് ഫ്രൂട്സ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിനി ബാധയിൽ ബൊലേറോ ജീപ്പും, മൂന്ന് മോട്ടോർ ബൈക്കുകളും കത്തിനശിച്ചു.
കൊടുങ്ങല്ലൂരിൽ ഫ്രൂട്ട്സ് ഗോഡൗണിൽ തീ പിടിത്തം
ഗോഡൗണിലെ സാമഗ്രികൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഗോഡൗണിൽ വെൽഡിംഗ് പണി നടന്നു വരികയായിരുന്നു. തൊഴിലാളികൾ പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എറിയാട് സ്വദേശിയുടേതാണ് ഗോഡൗൺ.
Last Updated : Aug 23, 2020, 10:21 PM IST