കേരളം

kerala

ETV Bharat / state

ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു; പ്രതി പിടിയില്‍ - thrissur crime news

മകനെ ഒഴിവാക്കാനാണ് താന്‍ കൊലപ്പെടുത്തിയതെന്ന് പിതാവ് സുലൈമാന്‍ പൊലീസിനോട് പറഞ്ഞു

father killed differently abled son Thrissur  ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  Thrissur todays news  പിതാവ് സുലൈമാന്‍  മകനെ തീ കൊളുത്തി കൊന്ന് പിതാവ്
തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

By

Published : Oct 19, 2022, 3:08 PM IST

Updated : Oct 19, 2022, 6:27 PM IST

തൃശൂര്‍:ഭിന്നശേഷിക്കാരനായ മകനെ തീ കൊളുത്തി കൊന്ന് അച്ഛൻ. കേച്ചേരി പട്ടിക്കര സ്വദേശിയായ ഫഹദാണ് (28) കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകനെ ഒഴിവാക്കാനാണ് തീ കൊളുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

മകനെ കൊലപ്പെടുത്താന്‍ ഇയാള്‍ തലേദിവസം തന്നെ ഡീസല്‍ വാങ്ങി ശേഖരിച്ചിരുന്നു. തുടര്‍ന്ന്, വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കൃത്യം നിര്‍വഹിക്കുകയായിരുന്നു. പ്രതി മുന്‍പ് പലതവണയായി മകനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചിരുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

Last Updated : Oct 19, 2022, 6:27 PM IST

ABOUT THE AUTHOR

...view details