കേരളം

kerala

ETV Bharat / state

ഫാസ് ടാഗ് നടപ്പിലാക്കി; പാലിയേക്കരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം - ടോള്‍പ്ലാസയില്‍ സമ്പൂര്‍ണ ഫാസ് ടാഗ്

രാജ്യത്താകെ ടോൾ പിരിവ് ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലും സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കി

as tag executed  paliyekkara toll  ഫാസ് ടാഗ് നടപ്പിലാക്കി  പാലിയേക്കരയിൽ ഗതാഗതക്കുരുക്ക്  ടോള്‍പ്ലാസയില്‍ സമ്പൂര്‍ണ ഫാസ് ടാഗ്  ഫാസ് ടാഗ് സംവിധാനം
ഫാസ് ടാഗ്

By

Published : Jan 15, 2020, 12:47 PM IST

Updated : Jan 15, 2020, 1:49 PM IST

തൃശൂർ:പാലിയേക്കര ടോള്‍പ്ലാസയില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കി തുടങ്ങി. 12 ട്രാക്കുകളില്‍ എട്ട് ട്രാക്കുകള്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറി. നിലവില്‍ ഓരോ വശത്തും രണ്ട് ട്രാക്കുകള്‍ വീതമാണ് ടോള്‍ പിരിവിനായി ക്രമീകരിച്ചിട്ടുള്ളത്.

പാലിയേക്കരയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
രാവിലെ മുതൽ ടോളിലെ പണം സ്വീകരിക്കുന്ന ട്രാക്കിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ദിനംപ്രതി അരലക്ഷത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ടോളിൽ ഇതോടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ടോൾ വഴി സഞ്ചരിക്കാൻ ഫാസ് ടാഗിലേക്ക് നിർബന്ധമായും മാറുക മാത്രമാണ് ഏക വഴിയെന്ന് ടോൾ പ്ലാസ അധികൃതർ പ്രതികരിച്ചു.

പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശീയരുടെ സൗജന്യ യാത്രാ കാര്യത്തിൽ തീരുമാനമാകാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണമായി. ഓരോ മണിക്കൂർ പിന്നിടുമ്പോഴും ഗതാഗതക്കുരുക്ക് സങ്കീർണമാവുകയാണ്. വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററോളം നീളുന്ന സാഹചര്യമാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിലനിൽക്കുന്നത്.

Last Updated : Jan 15, 2020, 1:49 PM IST

ABOUT THE AUTHOR

...view details