തൃശൂര്‍:കെ.ജെ യേശുദാസിന്‍റെ എൺപതാം പിറന്നാൾ ദിനത്തിൽ ഗാനാർച്ചനയൊരുക്കി ഗന്ധർവ ഗായകന്‍റെ തൃശൂരിലെ ആരാധകർ. തൃശൂർ ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയാണ് ഗന്ധർവ സംഗീതം ദാസേട്ടൻ @80 എന്ന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ യേശുദാസ് പാടി അവിസ്മരണീയമാക്കിയ 80 ഗാനങ്ങൾ 80 ഗായകർ ചേർന്നാലപിച്ചു. ചടങ്ങ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നടന്‍ ജയരാജ് വാര്യർ, കവി ആലങ്കോട് ലീലാകൃഷ്ണൻ , തുടങ്ങിയവർ പങ്കെടുത്തു.
ഗാനഗന്ധര്‍വന് സംഗീതാർച്ചനയൊരുക്കി തൃശൂരിലെ ആരാധകർ - കെജെ യേശുദാസ്
തൃശൂർ ഗീതം സംഗീതം കലാസാംസ്‌കാരിക വേദിയാണ് കെ. ജെ യേശുദാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് തൃശൂര്‍ ടൗണ്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്
ഗാനഗന്ധര്‍വന് സംഗീതാർച്ചനയൊരുക്കി തൃശൂരിലെ ആരാധകർ
നിരവധി സംഗീതപ്രേമികളാണ് തൃശൂർ ടൗൺ ഹാളിൽ അണിയിച്ചൊരുക്കിയ സംഗീതാർച്ചനയുടെ ഭാഗമാകാൻ എത്തിയിരുന്നത്. ടൗൺഹാളിനു പുറത്ത്, കെ ജെ യേശുദാസിന്‍റെ സംഗീത ജീവിതത്തെ ആസ്പദമാക്കി കൊണ്ടുള്ള ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട് .