കേരളം

kerala

ETV Bharat / state

കള്ളനോട്ടടിച്ച് യാത്രക്കാര്‍ക്ക് ചില്ലറയായി നല്‍കി; തൃശ്ശൂരിൽ ഓട്ടോഡ്രെെവര്‍ പിടിയിൽ - Fake currency

ഓട്ടോ ഡ്രൈവറായ കട്ടിലപ്പൂവം സ്വദേശി ജോർജാണ് കള്ളനോട്ടടിച്ച് യാത്രക്കാര്‍ക്ക് ചില്ലറയായി നൽകിയത്. ഇയാളുടെ വീട്ടിൽ നിന്നും നോട്ട് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്‍ററും ഒരു ഭാഗം പ്രിന്‍റ് ചെയ്‌ത വ്യാജ നോട്ടുകളും പൊലീസ് കണ്ടെടുത്തു.

Fake currency auto driver arrested in Thrissur  കള്ളനോട്ടടി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ  തൃശ്ശൂരില്‍ കള്ളനോട്ടടിച്ച് യാത്രക്കാര്‍ക്ക് ചില്ലറയായി നല്‍കി ഓട്ടോ ഡ്രൈവർ  ഓട്ടോയിൽ കയറിയ വൃദ്ധയ്‌ക്ക് കള്ളനോട്ട് നൽകി ഡ്രൈവർ  തൃശ്ശൂര്‍  Thrissur  Fake currency  auto driver arrested
കള്ളനോട്ടടിച്ച് യാത്രക്കാര്‍ക്ക് ചില്ലറയായി നല്‍കി; തൃശ്ശൂരിൽ ഓട്ടോഡ്രെെവര്‍ പിടിയിൽ

By

Published : Jul 22, 2022, 11:37 AM IST

തൃശ്ശൂർ: തൃശ്ശൂരില്‍ കള്ളനോട്ടടിച്ച് യാത്രക്കാര്‍ക്ക് ചില്ലറയായി നല്‍കിയിരുന്ന ഓട്ടോഡ്രെെവര്‍ പിടിയിൽ. കട്ടിലപ്പൂവം സ്വദേശി ജോർജാണ് തൃശൂർ വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും, 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു.

കള്ളനോട്ടടിച്ച് യാത്രക്കാര്‍ക്ക് ചില്ലറയായി നല്‍കിയ ഓട്ടോഡ്രെെവര്‍ പിടിയിൽ

കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയിൽ കയറിയ വൃദ്ധ നൽകിയ അഞ്ഞൂറ് രൂപയ്‌ക്ക് ചില്ലറയായി രണ്ട് 200 രൂപ നോട്ടുകളും, ഒരു നൂറു രൂപ നോട്ടും ഇയാള്‍ കൈമാറിയിരുന്നു. സാധനങ്ങൾ വാങ്ങാനായി വൃദ്ധ ഈ നോട്ടുകൾ കടയിൽ കൊടുത്തപ്പോഴാണ് കള്ളനോട്ടാണെന്ന് അറിഞ്ഞത്. വിവരമറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

വെസ്റ്റ് പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. അയ്യന്തോള്‍ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പൊലീസ് പരിശോധിക്കുകയും ഇയാളിൽ നിന്ന് കള്ളനോട്ട് പിടികൂടുകയുമായിരുന്നു. തുടർന്ന് കട്ടിലപ്പൂവത്തുള്ള ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. നോട്ട് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്‍ററും ഒരു ഭാഗം പ്രിന്‍റ് ചെയ്‌ത വ്യാജ നോട്ടുകളും പൊലീസ് കണ്ടെടുത്തു.

പ്രായമായവരെയും മദ്യപൻമാരെയും മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവരെയുമാണ് ഇയാൾ സ്ഥിരമായി കള്ളനോട്ട് നൽകി പറ്റിച്ചിരുന്നത്. വെസ്റ്റ് സിഐ ഫർഷാദിന്‍റെ നേതൃത്വത്തിൽ എസ്‌ഐ കെ.സി ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ആൻറണി, സിറിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details