തൃശൂർ: തൃശൂർ പൊന്നൂക്കരയില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി. പൊന്നൂക്കര പോസ്റ്റ് ഓഫീസിന് സമീപമുള്ള കനാലിനോട് ചേർന്ന വാഴത്തോട്ടത്തില്‍ നിന്ന് 250 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, ഏഴ് ലിറ്റര്‍ ചാരായം, മോട്ടോർ പമ്പുകൾ, മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു. അന്വേഷണ സംഘം വരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
സംസ്ഥാനത്ത് വാറ്റ് സുലഭം; തൃശൂരില്‍ എക്സൈസ് പരിശോധന - arrack seized from thrissur
വാറ്റ് കേന്ദ്രത്തില്‍ നിന്നും 250 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, ഏഴ് ലിറ്റര്‍ ചാരായം, മോട്ടോർ പമ്പുകൾ, മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു.
അതേസമയം, പ്രതികളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. മുൻപും പൊന്നൂക്കര ഭാഗത്ത് നിരവധി കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് ജനകീയ കൂട്ടായ്മ ആരംഭിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ ജനകീയ ഇടപെടൽ നടത്തി ഉദ്യോഗസ്ഥരെ അറിയിച്ചാൽ മദ്യ- മയക്ക് മരുന്ന് മാഫിയയെ ഒരു പരിധി വരെ തടയാൻ കഴിയും എന്ന തിരിച്ചറിവിലാണ് എക്സെെസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
എക്സൈസ് ഇൻസ്‌പെക്ടർ പി.കെ രഘു, പ്രിവന്‍റീവ് ഓഫീസർമാരായ ഷിബു കെ.എസ്, മോഹനൻ ടി.ജി, ശിവശങ്കരൻ പി.ജി, സജീവൻ കെ.എം, സുരേഷ് സി.എം, ബിജു, ഗോപകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.