കേരളം

kerala

ETV Bharat / state

രഞ്ജിത്തിന്‍റെ കസ്റ്റഡി മരണം; എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി - എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു

തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഐ.പി.സി 302 പ്രകാരം പൊലീസ് കേസെടുത്തു. വകുപ്പ് തല നടപടി സ്വീകരിക്കാനും നിര്‍ദേശം

കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം

By

Published : Oct 4, 2019, 11:11 PM IST

തൃശൂര്‍: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലായ മലപ്പുറം സ്വദേശി രഞ്ജിത്തിന് മർദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഐ.പി.സി 302 പ്രകാരം കൊലപാതക കുറ്റം ചുമത്തി പാവറട്ടി പൊലീസ് കേസെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നടപടി. ഗുരുവായൂർ എ.സി.പി ബിജു ഭാസ്‌കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസന്വേഷണത്തിന് ചുമതലപ്പെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ എക്സൈസില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്സൈസ് കമ്മിഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സര്‍വീസില്‍ നിന്നും ഉടനെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details