കേരളം

kerala

ETV Bharat / state

മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

ex minister and Congress leader KP Viswanathan passed away: തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രണ്ടു തവണ സംസ്ഥാന വനം മന്ത്രി ആയിരുന്നു കെ പി വിശ്വനാഥന്‍.

KP Viswanathan  ex minister and Congress leader KP Viswanathan  Ex minister KP Viswanathan passes away  Congress leader KP Viswanathan died at 83  മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു  കെ പി വിശ്വനാഥന്‍  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥന്‍
Congress leader KP Viswanathan died at 83

By ETV Bharat Kerala Team

Published : Dec 15, 2023, 11:20 AM IST

Updated : Dec 15, 2023, 12:05 PM IST

കെ പി വിശ്വനാഥന്‍ ഇനി ഓര്‍മ

തൃശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു (Ex minister KP Viswanathan passes away). 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

യുഡിഎഫ് സര്‍ക്കാരില്‍ രണ്ട് തവണ വനം മന്ത്രി ആയിരുന്നു കെ പി വിശ്വനാഥന്‍. ആറ് തവണ നിയമസഭ സാമാജികനായും തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ കുന്നംകുളം മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ആദ്യമായി മത്സരിച്ചത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു (ex minister and Congress leader KP Viswanathan).

1977ലും 1980 ലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. വീണ്ടും 1982ല്‍ തോല്‍വി നേരിട്ടു. 1987ല്‍ കൊടകര മണ്ഡലത്തിലാണ് മത്സരിച്ചത്. പിന്നീട് 2001വരെ കൊടകരയില്‍ നിന്ന് എംഎല്‍എയായി നിയമസഭയിലെത്തി. 1991ലെ കരുണാകരന്‍ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രി ആകുന്നത്. പിന്നീട് 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി.

എന്നാല്‍ രണ്ട് തവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്‌ക്കേണ്ടി വന്നു കെ പി വിശ്വനാഥന്. പിന്നീട് 2006ലും 2011ലു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശൂരിലെ കുന്നംകുളത്ത് ജനിച്ച അദ്ദേഹം യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്‌ട്രീയ രംഗത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ല പ്രസിഡന്‍റ്, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Last Updated : Dec 15, 2023, 12:05 PM IST

ABOUT THE AUTHOR

...view details