കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണം; ബെന്നി ബെഹനാന്‍ - ഉപതെരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണം; ബെന്നി ബെഹനാന്‍

കൊവിഡ് പ്രതിരോധത്തില്‍ പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണം; ബെന്നി ബെഹനാന്‍  latest thrissur
ഉപതെരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണം; ബെന്നി ബെഹനാന്‍

By

Published : Sep 8, 2020, 7:36 PM IST

Updated : Sep 8, 2020, 7:43 PM IST

തൃശൂര്‍: ഉപതെരഞ്ഞെടുപ്പിന്‍റെ മാനദണ്ഡങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണെന്ന്‌ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. ബിവറേജസിനെ തകര്‍ക്കുവാന്‍ മദ്യമാഫിയയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നു. കൊവിഡ് പ്രതിരോധത്തില്‍ പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍.
കേരളത്തിൽ ക്രമസമാധാനം പാടെ തകർന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ധാർമ്മികത മുൻനിർത്തി രാജിവെക്കണം. കൊവിഡ് രോഗികൾക്ക് ആംബുലൻസിൽ പോലും രക്ഷയില്ല. ഉത്തർപ്രദേശിനെപ്പോലും നാണിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്. കള്ളക്കടത്തിൻ്റെയും തട്ടിപ്പിൻ്റെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി സെക്രട്ടറിയുടെ വീടും മാറി. പിണറായിയുടെയും കൊടിയേരിയുടെയും നേതൃത്വത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജീർണ്ണത സംഭവിച്ചു. ജോസ് കെ.മാണിയെ യുഡിഎഫിൽ നിന്നും പുറത്താക്കിയതല്ല സ്വയം പുറത്തു പോയതാണ്. പുറത്തു നിക്കുന്നവരെ പുറത്താക്കിയിട്ട് കാര്യമില്ല. കെ.എം മാണിക്ക് ഒപ്പമാണ് തങ്ങൾ, എന്നാൽ അദ്ദേഹത്തെ വേട്ടയാടിയവരാണ് മറ്റു ഭാഗത്തുള്ളതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണം; ബെന്നി ബെഹനാന്‍
Last Updated : Sep 8, 2020, 7:43 PM IST

For All Latest Updates

ABOUT THE AUTHOR

...view details