തെച്ചിക്കോട്ട് രാമചന്ദ്രന് വിലക്കില്ല - kerala elephant owners association
വനംവകുപ്പ് മന്ത്രി കെ രാജുവിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം
ഏഷ്യയിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. വനംവകുപ്പ് മന്ത്രി കെ രാജുവിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേരള എലിഫന്‍റ് ഓണേഴ്സ് അസോസിയേഷനും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും യോഗത്തില്‍ പങ്കെടുത്തു. ആന വിരണ്ടോടി 12 പേരെ കൊന്നതിനെ തുടര്‍ന്നായിരുന്നു വിലക്ക്. തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ വിലക്ക് നീക്കിയില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെ ഇറക്കില്ലെന്ന നിലപാട് എലിഫന്‍റ് ഓണേഴ്സ് അസോസിയേഷന്‍ സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.