തൃശൂര്‍ :കണ്ണംകുഴിയിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്‍റെ മകൾ ആഗ്നിമിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ വീടിന് സമീപത്തായിരുന്നു സംഭവം.
തൃശൂരില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം - Thrissur todays news
തിങ്കളാഴ്‌ച വൈകിട്ട് ആറരയോടെ തൃശൂര്‍ കണ്ണംകുഴിയിലാണ് സംഭവം
ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം
ആനയെ കണ്ട് വീട്ടുകാർ ചിതറിയോടുന്നതിനിടെ, കുട്ടിയ്‌ക്ക് ചവിട്ടേല്‍ക്കുകയായിരുന്നു. അച്ഛൻ നിഖിലിനും അപ്പൂപ്പൻ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വഴിമധ്യേയാണ് ആഗ്നിമിയ മരിച്ചത്.
Last Updated : Feb 7, 2022, 10:40 PM IST