തൃശൂരിൽ പരസ്യപ്രചരണം അവസാനിച്ചു
തൃശൂർ: സംസ്ഥാനത്തെ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരസ്യപ്രചാരണത്തിന്‍റെ നാളുകൾക്ക് ഇന്ന് അവസാനം. തൃശൂർ ജില്ലയിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികൾ പരസ്യപ്രചാരണം അവസാനിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്‌തമായി വളരെ കുറച്ച് പ്രവർത്തകർ മാത്രമാണ് കലാശകൊട്ടിൽ പങ്കെടുത്തത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് മുന്നണികളും കലാശകൊട്ട് അതാത് ഡിവിഷനുകളിലായി ചുരുക്കി. ആളുകൾ കൂട്ടംകൂടാതിരിക്കാൻ പൊലീസും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.