കേരളം

kerala

By

Published : Oct 9, 2021, 4:28 PM IST

Updated : Oct 9, 2021, 7:00 PM IST

ETV Bharat / state

മണ്ണുത്തി ദേശീയ പാതയില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

പ്രദേശത്ത് രാത്രി സമയങ്ങളില്‍ വെളിച്ചമില്ലാത്തത് മാലിന്യം തള്ളുന്നത് വര്‍ധിക്കാനിടെയാക്കിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

മണ്ണുത്തി മാലിന്യം തള്ളൽ  മണ്ണൂത്തി ദേശീയ പാത  മാലിന്യം  dumping wastes  Mannuthi National Highway  natives raised complaints  Thrissur districts  thrissur news  തൃശൂര്‍ വാര്‍ത്ത
മണ്ണൂത്തി ദേശീയ പാതയില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി

തൃശൂര്‍:മണ്ണുത്തി- നടത്തറ ദേശീയ പാതയുടെ സർവ്വീസ് റോഡിൽ വീണ്ടും വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. പ്രദേശത്ത് ചാക്ക് കണക്കിന് മാലിന്യമാണ് തള്ളുന്നത്. രാത്രി സമയങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തത്, മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യമാവുന്നതായി പ്രദേശവാസികള്‍ പറയുന്നു.

മണ്ണുത്തി - നടത്തറ ദേശീയ പാതയുടെ സർവ്വീസ് റോഡിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി.

ഭക്ഷണ അവശിഷ്ടങ്ങൾ തള്ളുന്നത് കാരണം, ഇത് ഭക്ഷിക്കാൻ എത്തുന്ന തെരുവുനായ്ക്കൾ രാത്രിയിൽ ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ ചാടുന്നത് അപകട ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കുകൾ, ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങി നിരവധി മാലിന്യങ്ങളാണ് പല സ്ഥലത്തായി തള്ളിയിരിക്കുന്നത്. മഴ പെയ്യുമ്പോൾ ഇവ സമീപത്തെ ജലാശയങ്ങളിലേക്ക് ഒലിച്ചിറങ്ങി, പകര്‍ച്ചവ്യാധി പടരാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

ALSO READ:സിനിമ വിസ്‌മയത്തിന്‍റെ മായിക ലോകം; റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി തുറന്നു

മുന്‍പും പ്രദേശത്ത് മാലിന്യം തള്ളുന്ന വിഷയമുയര്‍ന്നിരുന്നു. അധികൃതർ ഇടപ്പെട്ട് റോഡിന്‍റെ വശങ്ങളിലെ മാലിന്യങ്ങൾ നീക്കുകയും കാട് പിടിച്ച ഭാഗങ്ങൾ വെട്ടി വൃത്തിയാക്കുകയും ചെയ്‌തതോടെ ഈ പ്രശ്‌നം കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോള്‍, വീണ്ടും മാലിന്യം തള്ളൽ വ്യാപകമായിരിക്കുകയാണ്. അധികൃതർ വിഷയത്തില്‍ ഇടപ്പെട്ട് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Last Updated : Oct 9, 2021, 7:00 PM IST

ABOUT THE AUTHOR

...view details