കേരളം

kerala

ETV Bharat / state

ദുബായ് വാഹനാപകടം; മൃതദേഹം ഇന്ന് തലശ്ശേരിയിലെത്തിക്കും - തലശ്ശേരി

തലശ്ശേരി ചേറ്റം കുന്നിലെ റസീന മൻസിലിൽ ചോണോക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും

മൃതദേഹം ഇന്ന് തലശ്ശേരിയിലെത്തിക്കും

By

Published : Jun 8, 2019, 3:27 PM IST

തൃശ്ശൂർ:ദുബായ് വാഹന അപകടത്തിൽ മരണപ്പെട്ട തലശ്ശേരി ചേറ്റം കുന്നിലെ റസീന മൻസിലിൽ ചോണോക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും. വീട്ടിൽ പൊതുദർശനം നടത്തിയ ശേഷം രാത്രിയിൽ ജോസ് ഗിരി മുക്ത്യാർ പള്ളിയിൽ ഖബറടക്കും. മസ്കറ്റിലുള്ള മകളെയും കുടുംബത്തെയും സന്ദർശിച്ച് പെരുന്നാൾ ആഘോഷം കൂടിയ ശേഷം തിരികെ ദുബായിലേക്ക് വരുന്നതിനിടയിലാണ് ഇരുവരും സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.40ന് നടന്ന അപകടത്തില്‍ ആറ് മലയാളികളക്കം പത്ത് ഇന്ത്യക്കാരാണ് മരിച്ചത്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ABOUT THE AUTHOR

...view details