കേരളം

kerala

ETV Bharat / state

മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ അടിച്ചു കൊന്നു; പ്രതി പിടിയില്‍ - മകൻ വയോധികരായ മാതാപിതാക്കളെ അടിച്ചു കൊന്നു

കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരെ മകനായ പ്രദീപ് ആയുധം ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Drunken son  Drunken son beated and killed parents in thrissur  Defendant arrested  മകൻ വയോധികരായ മാതാപിതാക്കളെ അടിച്ചു കൊന്നു  അവിണിശേരിയിൽ മദ്യപാനിയായ മകൻ
മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ അടിച്ചു കൊന്നു; പ്രതി പിടിയില്‍

By

Published : Sep 8, 2021, 11:00 AM IST

തൃശൂർ: അവിണിശേരിയിൽ മദ്യപാനിയായ മകൻ മാതാപിതാക്കളെ അടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഏഴുമണിയ്‌ക്കാണ് ദാരുണ സംഭവമുണ്ടായത്. പ്രതിയായ പ്രദീപിനെ പൊലീസ് അറസ്റ്റു ചെയ്തു. മഴു ഉപയോഗിച്ച് ഇരുവരുടെയും തലയ്‌ക്ക് അടിക്കുകയായിരുന്നു. കറുത്തേടത്ത് രാമകൃഷ്ണൻ(75), ഭാര്യ തങ്കമണി(70) എന്നിവരാണ് കൊല്ലപ്പെട്ടത്. രാമകൃഷ്ണൻ ചൊവ്വാഴ്ച രാത്രിയും തങ്കമണി ബുധനാഴ്ച പുലർച്ചെയുമാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂര്‍ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപാനിയായ പ്രദീപ് സ്ഥിരമായി വീട്ടിൽ പ്രശ്‌നം സൃഷ്‌ടിക്കാറുണ്ടായിരുന്നു.

വീടിന്‍റെ ഉമ്മറത്ത് മാതാപിതാക്കള്‍ സംസാരിച്ചിരിക്കവെയാണ് പ്രതി മർദിച്ചത്. തുടര്‍ന്ന്, പ്രദേശവാസികള്‍ വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ അകന്നുകഴിയുകയാണ്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും.

ALSO READ:കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്; ഭക്ഷ്യ വിളകൾക്ക് താങ്ങുവില വർധിപ്പിച്ചേക്കും

ABOUT THE AUTHOR

...view details