കേരളം

kerala

ETV Bharat / state

തൃശൂരില്‍ മയക്കുമരുന്ന് വേട്ട; രണ്ടേകാൽ കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി - ചാവക്കാട് മയക്കുമരുന്ന്

അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷ്റഫാണ് പിടിയിലായത്. ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധക്കിടെയാണ് ഹാഷിഷ് പിടികൂടിയത്

drugs seized in Thrissur  drugs seized  മയക്കുമരുന്ന് വേട്ട  ഹാഷിഷ് ഓയില്‍ പിടികൂടി  ചാവക്കാട് മയക്കുമരുന്ന്  കൊട്ടിലിൽ വീട്ടിൽ അഷറഫ്
മയക്കുമരുന്ന് വേട്ട; രണ്ടേകാൽ കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

By

Published : Dec 22, 2020, 10:44 PM IST

തൃശ്ശൂർ: ചാവക്കാട് വൻ ഹാഷിഷ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി അകലാട് സ്വദേശി പിടിയിലായി. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫാണ് പിടിയിലായത്. ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധക്കിടെയാണ് ഹാഷിഷ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കെഎല്‍ 46 എല്‍ 7640 നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്ന് ദ്വാരക ബീച്ചിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ രണ്ടേകാൽ കോടി വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details