തൃശൂര്‍: തൃശൂർ സിറ്റി പൊലീസ് അടുത്തിടെ പിടിച്ചെടുത്ത കഞ്ചാവും, ഹാഷിഷ് ഓയിലും തീയിട്ട് നശിപ്പിച്ചു. പുതുക്കാട് ചിറ്റിശ്ശേരിയിലുള്ള ഓട്ടു കമ്പനിയിൽ വച്ചാണ് തീയിട്ടത്. തൃശൂർ സിറ്റി പൊലീസിന് കീഴിലെ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പിടിച്ചെടുത്ത മയക്കുമരുന്നുകളാണ് നശിപ്പിച്ചത്.
62.229 കിലോ കഞ്ചാവ്, 1865 ഗ്രാം ഹാഷിഷ് ഓയിൽ, 13.18 ഗ്രാം അതിമാരക സിന്തറ്റിക് ഇനത്തിൽ പെട്ട എംഡിഎംഎ എന്നിവ കത്തിച്ചു. പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ഓട്ടുകമ്പനിയുടെ ഫർണസിൽ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. തൃശൂർ ടൗൺ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിൽ ഉൾപ്പെട്ടതാണ് നശിപ്പിക്കപ്പെട്ട കഞ്ചാവ്.