കേരളം

kerala

ETV Bharat / state

തൃശ്ശൂര്‍ ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട; നാല് കിലോയോളം ഹാഷിഷ് ഓയിലും ചരസും പിടികൂടി - മയക്ക് മരുന്ന് പിടിക്കപ്പെട്ട കേസുകള്‍

സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു

drug substance seized in Trissur  ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട  മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു  മയക്ക് മരുന്ന് പിടിക്കപ്പെട്ട കേസുകള്‍  hashish seizure news
drug substance seized in Trissur ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു മയക്ക് മരുന്ന് പിടിക്കപ്പെട്ട കേസുകള്‍ hashish seizure news

By

Published : Oct 28, 2022, 7:40 PM IST

തൃശൂര്‍:ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട. കണ്ടയ്‌നര്‍ ലോറിയിൽ കടത്തിയ 4 കിലോയോളം ഹാഷിഷ് ഓയിലും, ചരസുമാണ് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു.

പഴയന്നൂർ സ്വദേശി വിഷ്‌ണു, പുതുവൈപ്പിൻ സ്വദേശികളായ സുനാസ്, ഷാജി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കെെകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ദേശീയ പാത പോട്ട സിഗ്നലില്‍ ജീപ്പ് റോഡിന് കുറുകെ ഇട്ടാണ് ലോറി പിടികൂടിയത്. തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ടയ്‌നര്‍ ലോറിയിലാണ് ഹാഷിഷ് കടത്തിയത്. ലോറിക്ക് എസ്കോട്ടായി വന്ന മാരുതി സ്വിഫ്റ്റ് കാർ നിർത്താതെ പോയി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തൃശ്ശൂര്‍ ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട; നാല് കിലോയോളം ഹാഷിഷ് ഓയിലും ചരസും പിടികൂടി

ABOUT THE AUTHOR

...view details