തൃശൂര്‍:കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന നെെജീരിയ സ്വദേശി പൊലീസ് പിടിയിൽ. 500ഗ്രാം എം.ഡി.എം.എ കേരളത്തിലെത്തിച്ച കേസിലെ മുഖ്യ കണ്ണിയാണ് പിടിയിലായ എബുക്ക വിക്‌ടര്‍. ഡൽഹിയിൽ നൈജീരിയൻ കോളനിയിൽ എത്തിയാണ് തൃശൂർ സിറ്റി പൊലീസ് ഇയാളെ പിടികൂടിയത്.
ചില്ലറവിൽപ്പനക്കാർക്കിടയിൽ 'കെൻ' എന്നു വിളിക്കുന്ന നൈജീരിയൻ പൗരന്‍ എബൂക്ക വിക്‌ടര്‍ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന ആളാണ്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മെയില്‍ മണ്ണുത്തിയിൽ നിന്ന് 196ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്‍റെ
അന്വേഷണമാണ് ഇയാളിലേക്ക് എത്താൻ പൊലീസിന് സഹായകമായത്.