തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്‌ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്‍റെ പിടിയില്‍. ഗൈനക്കോളജി ഡോക്‌ടര്‍ പ്രദീപ് കോശി, അനസ്‌തേഷ്യ ഡോക്‌ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. ആശുപത്രിയുടെ അടുത്തുള്ള വീട്ടില്‍ നിന്നുമാണ് വിജിലന്‍സ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഈ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ സ്വകാര്യ പ്രാക്‌റ്റീസ് നടത്തികൊണ്ടിരുന്നത്.
കൈക്കൂലി വാങ്ങുന്നതിനിടയില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 2 ഡോക്‌ടര്‍മാര്‍ പിടിയില്‍ - കൈക്കൂലി
ഡോ. പ്രതീപ് കോശി, ഡോ. വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പിടിയില്‍
പൂവ്വത്തൂർ സ്വദേശി ആഷികിന്‍റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിനായാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പ്രദീപ് കോശി 3,000 രൂപയും വീണ വര്‍ഗീസ് 2,000 രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പൊതുപ്രവർത്തകന്‍ കൂടിയായിരുന്ന ആഷിക് വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്‌ടർമാർ ആവശ്യപ്പെട്ട പണം വിജിലൻസ് ഫിനാഫ്‌തലിന്‍ പൗഡറില്‍ മുക്കി ട്രാപ്പ് ഒരുക്കുകയായിരുന്നു.