കേരളം

kerala

ETV Bharat / state

കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറെ പിരിച്ചു വിട്ടതായി ആരോപണം

ഖത്തറിൽ നിന്ന് എത്തിയവരെ കുറിച്ച് പൊലീസിലും ആരോഗ്യവകുപ്പിലും വിവരം നല്‍കിയതിന് പിരിച്ചുവിട്ടുവെന്നാണ് ഡോക്ടറുടെ ആരോപണം

കൊവിഡ്-19 റിപ്പേര്‍ട്ട്  ഡോക്ടറെ പിരിച്ചു വിട്ടതായി ആരോപണം  വിദേശം  ഖത്തര്‍  DOCTOR FIRED FOR REPORTING COVID19 SUSPECT  COVID19  REPORTING COVID19 SUSPECT
കൊവിഡ്-19 റിപ്പേര്‍ട്ട് ചെയ്ത ഡോക്ടറെ പിരിച്ചു വിട്ടതായി ആരോപണം

By

Published : Mar 10, 2020, 1:43 PM IST

Updated : Mar 10, 2020, 2:57 PM IST

തൃശൂര്‍: വിദേശത്ത് നിന്നെത്തിയ രോഗിയെക്കുറിച്ച് ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്ത ഡോക്ടറെ പിരിച്ചു വിട്ടതായി ആരോപണം. സ്വകാര്യ ക്ലിനിക്കൽ ഡോക്ടറായ ഷിനു ശ്യാമളനാണ് തന്നെ പിരിച്ചവിട്ടെന്ന് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. ജോലിചെയ്യുന്ന സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടിരുന്നു. ഇക്കാര്യം ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതു. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതിനെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഡോക്ടര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം കടുത്ത പനിയുമായി ക്ലിനിക്കിൽ എത്തിയ ദമ്പതികൾ ഖത്തറിൽ നിന്ന് നാട്ടിലെത്തിയവരായിരുന്നു. ഇവരിൽ ഭർത്താവിന് 102 ഡിഗ്രി പനിയുണ്ടായിരുന്നു. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ തിയതി ചോദിച്ചപ്പോൾ യുവാവും അദ്ദേഹത്തിനൊപ്പം ഇയാളുടെ ഭാര്യയും രണ്ട് തിയതിയാണ് പറഞ്ഞത്. ഇതിൽ അവ്യക്തത തോന്നിയ ഡോക്ടർ ഇവരുടെ വിവരങ്ങൾ ചോദിച്ചുവെങ്കിലും സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതൽ വെളിപ്പെടുത്തിയില്ലെന്നും ഇതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിലും പൊലീസിലും വിവരം അറിയിച്ചതെന്നും ഡോക്ടര്‍ പറയുന്നു.

തന്നെ പിരിച്ചുവിട്ടതായി കാണിച്ച് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ്
കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറെ പിരിച്ചു വിട്ടതായി ആരോപണം
Last Updated : Mar 10, 2020, 2:57 PM IST

ABOUT THE AUTHOR

...view details