തൃശൂര്‍: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവ ഡോക്ടർ തൃശൂരില്‍ പൊലീസ് പിടിയിലായി. തൃശൂര്‍ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയാണ് അക്വിൽ മുഹമ്മദ് ഹുസൈന്‍.
മയക്കുമരുന്നില്‍ കുരുങ്ങി തൃശൂര്‍ മെഡിക്കല്‍ കോളജ്; ഡോക്ടര്‍ പിടിയില്‍ - തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍ എംഡിഎംഎയുമായി അറസ്‌റ്റില്‍
കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്
2.4 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു..ബംഗലൂരുവിൽ നിന്നാണ് ഈ ലഹരി മരുന്ന് എത്തിച്ചത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഡോക്ടറെ പിടികൂടിയത്. എംഡിഎംഎ കൂടാതെ ഹാഷിഷ് ഓയിലിന്‍റെ ഒഴിഞ്ഞ കുപ്പിയും ഹോസ്റ്റല്‍ മുറിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാൾ പോലീസിന് മൊഴി നൽകി. ഹൗസ് സർജൻസി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് യുവ ഡോക്ടര്‍ മയക്കുമരുന്നുമായി പിടിയിലാകുന്നത്.
ALSO READ:ഷാനിന് എല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം; കാപ്പിവടി കൊണ്ട് അടിച്ചു; കണ്ണില്‍ വിരലുകള്‍ കൊണ്ട് കുത്തി