തൃശൂർ:നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ തൃശൂർ ജില്ലാ കലക്‌ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. നഗരത്തിലെ ജയ്ഹിന്ദ് മാർക്കറ്റിലെത്തിയ കലക്‌ടർ, അമിത വില ഈടാക്കിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.
അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് ജില്ലാ കലക്ടര്‍
അമിത വില ഈടാക്കിയാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാരികൾക്ക് കലക്‌ടറുടെ മുന്നറിയിപ്പ്
സാധനങ്ങൾക്ക് അമിത വില ഈടാക്കിയാൽ നടപടി; ജില്ലാ കലക്‌ടർ
നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറികൾക്കും അമിത വില ഈടാക്കുന്നു എന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്‌ടർ നേരിട്ടെത്തി വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയത്. സാധനങ്ങളുടെ വിലവിവരം കടയിൽ പ്രദർശിപ്പിക്കണമെന്നും സാധനങ്ങൾ തമിഴ്‌നാട് നിന്നും എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്‌ടർ വ്യാപാരികളെ ധരിപ്പിച്ചു.