തൃശൂർ:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സംവിധായകൻ പ്രിയനന്ദനൻ. തന്‍റെ ചിത്രം 'ധബാരി ക്യുരുവി' അന്തിമ റൗണ്ടിൽ എത്തിയെങ്കിലും ജൂറിക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചില്ലെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു.
'തന്‍റെ സിനിമ മുങ്ങിപ്പോയി'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തില്‍ പ്രതിഷേധവുമായി സംവിധായകൻ പ്രിയനന്ദനൻ - ധബാരി ക്യുരുവി ജൂറിക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചില്ലെന്ന് പ്രിയനന്ദനന്‍
'ധബാരി ക്യുരുവി' എന്ന തന്‍റെ ചിത്രം അന്തിമ റൗണ്ടിൽ എത്തിയെങ്കിലും ജൂറിക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചില്ലെന്നാണ് പ്രിയനന്ദനന്‍റെ ആരോപണം
'തന്‍റെ സിനിമ മുങ്ങിപ്പോയി'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തില്‍ പ്രതിഷേധവുമായി സംവിധായകൻ പ്രിയനന്ദനൻ
ആദ്യ റൗണ്ടില്‍ ജൂറി തെരഞ്ഞെടുത്ത സിനിമ എന്തുകൊണ്ട് അന്തിമ ജൂറിക്ക് മുന്നിൽ വന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഓഡിയോ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി.
Last Updated : May 28, 2022, 8:05 PM IST